/uploads/news/news_പ്രയാഗയും_ശ്രീനാഥ്_ഭാസിയും_എത്തിയത്_ലഹരി..._1728365291_3616.jpg
NARCOTIC

പ്രയാഗയും ശ്രീനാഥ് ഭാസിയും എത്തിയത് ലഹരിപ്പാർട്ടിക്ക് എന്ന് വ്യക്തം; താരങ്ങളെ ചോദ്യം ചെയ്യും


കൊച്ചി: സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപ്പാർട്ടിക്കെന്ന് വിവരം. ഓംപ്രകാശിന്റെ സുഹൃത്തുക്കൾ അടക്കം ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ഒരുക്കിയത്. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശിയുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളും ലഹരി ഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫ് എന്ന് പോലീസ് പറയുന്നു. അതേസമയം ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇരുവർക്കും ഉടൻ പോലീസ് നോട്ടീസ് നൽകും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ താരങ്ങൾ എത്തിയതായി വ്യക്തമായിരുന്നു.

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശിയുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

0 Comments

Leave a comment