സി.ആർ.പി.എഫ്പ (പള്ളിപ്പുറം): അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ പള്ളിച്ച വീട് വാർഡംഗമായിരുന്ന അബുബക്കർ കുഞ്ഞ് (75) അന്തരിച്ചു. കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും വടക്കും ഭാഗം വാർഡ് മെമ്പറുമായിരുന്ന സുബൈദാ ബക്കറാണ് ഭാര്യ. സി.ആർ.പി ക്യാമ്പ് ജംങ്ഷൻ, പുതുവൽ, പള്ളിപ്പുറം, ബിസ്മി മൻസിലിലാണ് താമസം. ഖബറടക്കം രാവിലെ 11:30 മണിക്ക് പളളിച്ച വീട്ടുകര, ആനൂർ മുസ്ലിം ജമാഅത്ത് പളളിയിൽ നടക്കും. മക്കൾ: ഷെമി, സബി. മരുമക്കൾ: ഹക്കീം (ദുബായ്), അനസ് (ഒമാൻ).