കഴക്കൂട്ടം: കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന വടക്കും ഭാഗം മണക്കാട്ട് വിളാകം നിസ്സ മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ നിസ്സാം. എസ്. മരണപ്പെട്ടു. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. മാതാവ് പരേതയായ നബീസ ബീവി, സഹോദരങ്ങൾ: നിസ്സാർ, നാസ്സർ, നിസ്സ. സുഹൈലയാണ് ഭാര്യ. ആരിഫ്, ആസിഫ്, 27 ദിവസം മാത്രം പ്രായമുള്ള ഖദീജ എന്നിവർ മക്കളുമാണ്.