/uploads/news/1659-IMG-20200408-WA0043.jpg
Obituary

അബോധാവസ്ഥയിൽ റോഡുവക്കിൽ കണ്ടെത്തിയ കലാ സാംസ്കാരിക പ്രവർത്തകൻ മരണമടഞ്ഞു


കഴക്കൂട്ടം: റോഡുവക്കിൽ അബോധാവസ്ഥയിൽ കണ്ട കലാ സാംസ്കാരിക പ്രവർത്തകൻ കഴക്കൂട്ടം രാജ് വിലാസത്തിൽ എം.രാധാകൃഷ്ണൻ നായർ (കഴക്കൂട്ടം രാധാകൃഷ്ണൻ) (58) ചികിത്സയിലിരിക്കേ മരണമടഞ്ഞു. മൂന്നു ദിവസങ്ങൾക്ക് മുമ്പ് രാധാകൃഷ്ണനെ കഴക്കൂട്ടത്ത് റോഡ് വക്കിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കഴക്കൂട്ടം പോലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു. ജില്ലയിൽ ആദ്യമായി തപാലിൽ റേഡിയോ മെക്കാനിസം പഠിപ്പിക്കുന്ന സ്ഥാപനം കഴക്കൂട്ടത്ത് സ്ഥാപിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.

അബോധാവസ്ഥയിൽ റോഡുവക്കിൽ കണ്ടെത്തിയ കലാ സാംസ്കാരിക പ്രവർത്തകൻ മരണമടഞ്ഞു

0 Comments

Leave a comment