/uploads/news/1693-IMG-20200416-WA0010.jpg
Obituary

പള്ളിപ്പുറം താമരക്കുളം ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


പള്ളിപ്പുറം: പള്ളിപ്പുറം, താമരക്കുളം ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മത്സ്യ ഫെഡ് ഉദ്യോഗസ്ഥരായ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ അനന്തപുരിയിലും പ്രവേശിപ്പിച്ചു. ശ്രീകാര്യം, പോങ്ങുംമൂട്, കോട്ടയ്ക്കൽ ഹൗസിൽ ജേക്കബ് സക്കറിയയുടെ മകൻ ബിപിൻ ജേക്കബ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് അപകടമുണ്ടായത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മത്സ്യ ഫെഡ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവും എതിരെ വന്ന മഹീന്ദ്ര സുപ്രോ വാഹനവും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മത്സ്യ ഫെസ് ഉദ്യോഗസ്ഥരും എറണാകുളം സ്വദേശികളുമായ രാജീവ്, രഘുവരൻ, മജീദ്, സുരേഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്സും, മംഗലപുരം പോലീസും, നാട്ടുകാരും ചേർന്ന് അപകടത്തിൽ തകർന്ന വാഹനത്തിൽ നിന്നും വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. തിരുവനന്തപുരത്ത് യോഗം കഴിഞ്ഞു തിരിച്ചു കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു മത്സ്യ ഫെഡിലെ ഉദ്യോഗസ്ഥർ. എതിരെ വന്ന വാഹനത്തിൽ ബിപിൻ ജേക്കബ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മത്സ്യ ഫെഡ് ഉദ്യോഗസ്ഥരായ മജീദ്, രാജീവ് എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.സി.രാജീവിനെ അനന്തപുരിയിലും പ്രവേശിപ്പിച്ചു. മത്സ്യ ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർമാരായ മൂവരും ഗുരുതരാവസ്ഥയിലാണ്. മരണമടഞ്ഞ ബിപിൻ ജേക്കബ് പോങ്ങുംമൂട് ഭാഗത്തായി പ്രവർത്തിക്കുന്ന നാച്ചുറൽ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ്. വർക്കല ഗവ. പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോക്ടർ മെഴ്സി സാറ തോമസാണ് ഭാര്യ. മക്കൾ: ജേക്കബ് കെ.നൈനാൻ (ന്യൂസിലാൻഡ്), ജോർജ് കെ നൈനാൻ (മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി, മെഡിക്കൽ കോളേജ് കോലഞ്ചേരി). മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പള്ളിപ്പുറം താമരക്കുളം ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

0 Comments

Leave a comment