http://kazhakuttom.net/images/news/news.jpg
Obituary

വെമ്പായത്ത് ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 3 യുവാക്കൾ മരിച്ചു


വെമ്പായം: വെമ്പായത്ത് ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 3 യുവാക്കൾ മരിച്ചു. വട്ടപ്പാറ, കല്ലുവാക്കുഴി, കണക്കോട് വിഷ്ണു (27) നെടുമങ്ങാട്, പഴകുറ്റി, മൂത്താംകോണം, തടത്തരികത്തു വീട്ടിൽ ഉണ്ണി (35), കല്ലുവാക്കുഴി, മനു (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും മല്ലപ്പള്ളിയിലേയ്ക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേയ്ക്ക് ഇവർ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റു രണ്ടു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു.

വെമ്പായത്ത് ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 3 യുവാക്കൾ മരിച്ചു

0 Comments

Leave a comment