/uploads/news/1377-IMG_20200130_221146.jpg
Obituary

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര ജി.സദാനന്ദൻ നിര്യാതനായി


കഴക്കൂട്ടം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര ജി.സദാനന്ദൻ (75) നിര്യാതനായി. അഞ്ചു വർഷം ആറ്റിപ്ര പഞ്ചായത്ത് പ്രസിഡന്റും 9 വർഷം സി.പി.എം കഴക്കൂട്ടം ഏര്യാ സെക്രട്ടറിയുമായിരുന്നു. കൈത്തറി തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം കൈത്തറി തൊഴിലാളി മേഖലയിൽ കൂടി തന്നെ ഇടതു പ്രസ്ഥാനത്തിലേയ്ക്കു വന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ആജീവനാന്തം പ്രവർത്തിച്ച തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു. രണ്ടാഴ്ചയായി തിരുവനന്തപുരം ആയുർവ്വേദ കോളേജിൽ ശാരീരിക അസ്വാസ്ഥ്യവും ന്യൂറോ സംബന്ധമായ ചികിത്സയിലുമായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് ഹൃദയ സ്തംഭനം സംഭവിക്കുകയും മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ലീല, മക്കൾ: സുരേഷ്, സുധീഷ്, സുധി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്, കൈത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. സി.പി.ഐ.എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായിരുന്ന തോപ്പിൽ ധർമ്മരാജൻ, ജവഹർ, കാട്ടായിക്കോണം വി.ശ്രീധർ തുടങ്ങിയ മുതിർന്ന നേതാക്കളോടൊപ്പം പ്രവർത്തിച്ചിരുന്നു. മൃതദേഹം രാത്രി 7 മണിയോടു കൂടി കുളത്തൂർ കുഞ്ചാലുമൂടുള്ള മണക്കാട്ടിൽ വീട്ടിലെത്തിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിയ്ക്ക് കുളത്തൂർ ആശാൻ സ്മാരകത്തിലും 10.30 ന് കഴക്കൂട്ടം ഏര്യാ കമ്മിറ്റി ഓഫീസിലും ഉച്ചയ്ക്ക് 12 മണിയ്ക്ക് ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വച്ച ശേഷം 2 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര ജി.സദാനന്ദൻ നിര്യാതനായി

0 Comments

Leave a comment