http://kazhakuttom.net/images/news/news.jpg
Obituary

സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ സംസ്കാരം ഇന്ന്


പോത്തൻകോട്: ഗുരുജ്യോതിയിൽ ലയിച്ച ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധർമ്മ പ്രകാശ സഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ സംസ്കാര ചടങ്ങ് ഇന്ന് (4-9-2019) വൈകുന്നേരം മൂന്നിന് ആശ്രമ വളപ്പിൽ നടക്കും. തിങ്കളാഴ്ച രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് സ്വാമിയുടെ വിയോഗം സംഭവിച്ചത്. രാവിലെ എട്ടിന് സ്വകാര്യ ആശുപത്രിയിൽ നിന്നും സ്വാമിയുടെ ഭൌതിക ശരീരം വാഹനങ്ങളുടെയും ഭക്തജനങ്ങളുടേയും അകമ്പടിയോടുകൂടി പുഷ്പാലംകൃതമായ പ്രത്യേക വാഹനത്തിൽ കഴക്കൂട്ടം, വെട്ടുറോഡ്, പോത്തൻകോട് റോഡ് വഴി ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരും. 10 മണി മുതൽ രണ്ട് മണി വരെ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ സാമൂഹിക കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ ദേഹവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, മുൻ കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുൻ രാജ്യസഭാ സ്പീക്കർ പ്രൊഫ. പി.ജെ.കുര്യൻ, നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ശിവഗിരി ആശ്രമത്തിൽ നിന്നും സ്വാമി സൂഷ്മാനന്ദ, സ്വാമി യോഗേശ്വരാനന്ദ, ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത ഓർത്തഡോക്സ്, സ്വാമി ഭാർഗ്ഗവറാം, എം.പിമാരായ കെ.സുധാകരൻ, എ.എം.ആരിഫ്, കെ.മുരളീധരൻ, ആന്റോ ആന്റണി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, മലയാള മനോരമ എഡിറ്റർ ഇൻ ചാർജ്ജ് കെ.എ.ഫ്രാൻസിസ് തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു.

സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ സംസ്കാരം ഇന്ന്

0 Comments

Leave a comment