നാദാപുരം: ദാറുൽ ഹുദ കോളേജ് വിദ്യാർത്ഥി യൂണിയൻ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈതാങ്ങാവാൻ മുന്നോട്ട് വരുന്നു. എറണാകുളത്തെ സന്നദ്ധ പ്രവർത്തകൻ സുജിത്ത് സുകുമാരനും സുഹൃത്തുക്കളും പ്രളയബാധിതർക്കായി സമാഹരിച്ച പതിനായിരം രൂപ പുതിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ CYSS ന്റെ കോളേജ് യൂണിറ്റിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ആ തുക പ്രിൻസിപ്പൽ പ്രൊഫ. മജീദ് യു.സി വിദ്യാർത്ഥി യൂണിയൻ ചെയർമാൻ അജ്മൽ കെ.പിയും, ഭാരവാഹികളും ചേർന്ന് ഷൗക്കത്ത് അലി എരോത്ത്, കഴിഞ്ഞ രണ്ട് വർഷത്തെ യൂണിയൻ ചെയർമാനായിരുന്ന അഫ്സൽ ടി. എന്നിവരിൽ നിന്ന് ഇന്ന് നടന്ന ഹ്രസ്വ ചടങ്ങിൽ സ്വീകരിച്ചു.വിദ്യാർത്ഥി രാഷ്ട്രീയം ക്രിയാത്മകമാക്കാനും കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഇടംകൊടുക്കാതെ ഒരുമിച്ചു മുന്നേറാൻ വിദ്യാർത്ഥികളോട് പ്രൊഫ. മജീദും ഷൗക്കത്ത് അലി എരോത്തും ഒരു പോലെ ആഹ്വാനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മൊയ്തു സർ, സലീം അക്കരോൽ, അഷ്റഫ് വിപി വട്ടോളി എന്നിവർ പങ്കെടുത്തു.