http://kazhakuttom.net/images/news/news.jpg
Others

പാരാലിംപിക്‌സിലെ ജേതാക്കള്‍ക്ക് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ ബിഗ് സല്യൂട്ട്


കഴക്കൂട്ടം: പരിമിതികളെ മറികടന്ന് അഭിമാന നേട്ടം കൈവരിച്ച പാരാലിംപിക്സിലെ 19 ജേതാക്കൾക്ക് ബിഗ് സല്യൂട്ട് നല്കി ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ ആദരിച്ചു. മാജിക് അക്കാദമിയുടെ സ്വപ്ന പദ്ധതിയായ ഡിഫറന്റ് സ്പോർട്സ് സെന്ററിനായി കണ്ടെത്തിയ വിശാലമായ പ്ലേ ഗ്രൗണ്ടിൽ സ്ഥാപിച്ച മെഡൽ ജേതാക്കളുടെ കൂറ്റൻ കട്ടൗട്ടിലേയ്ക്ക് നോക്കിയാണ് തങ്ങളുടെ ഹീറോകൾക്ക് നൂറോളം ഭിന്നശേഷിക്കുട്ടികൾ ചേർന്ന് വൻ സല്യൂട്ട് ഒരുക്കിയത്. ഉണരും ഞങ്ങൾ, ഉയരും ഞങ്ങൾ'' എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഭിന്നശേഷിക്കുട്ടികളുടെ ആവേശം നിറഞ്ഞ സല്യൂട്ട്. നിശ്ചയ ദാർഢ്യത്തിന്റെ കരുത്തിൽ അഭിമാന വിജയം കൈവരിച്ചവർക്ക് ആദരം അർപ്പിക്കുന്നതിനായി സംഘടിപ്പിച്ച വീ സല്യൂട്ട് ഔവർ ഹീറോസ്'' എന്ന പരിപാടിയിലാണ് കാണികളെ പോലും ആവേശ ഭരിതമാക്കിയ രംഗങ്ങൾ അരങ്ങേറിയത്. സ്പീക്കർ എം.ബി.രാജേഷ് സവിശേഷ സാന്നിദ്ധ്യമായി ചടങ്ങിൽ പങ്കെടുത്തു. പാരാലിംപിക്സ് ഒരുമയുടെയും മാനവികതയുടെയും പ്രതിഫലനമാണെന്നും, ഒറ്റയ്ക്ക് ജയിക്കുന്നതല്ല, ഒരുമിച്ച് ജയിക്കുക എന്നതാണ് ഈ കായികോത്സവം ലക്ഷ്യം വയ്ക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ അടുത്ത പാരാലിംപിക്സിലേയ്ക്ക് പങ്കെടുക്കാൻ പാകത്തിന് ഉയർന്നു വരണമെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡോ.മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു.

പാരാലിംപിക്‌സിലെ ജേതാക്കള്‍ക്ക് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ ബിഗ് സല്യൂട്ട്

0 Comments

Leave a comment