/uploads/news/2273-IMG_20210921_115908.jpg
Others

വിവാദ ഭൂമിയിടപാട്; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു


കൊച്ചി: വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഭയുടെ വിവാദ ഭൂമിയിടപാടിൽ സർക്കാർ ഭൂമിയുണ്ടോയെന്നും പരിശോധിക്കും.തണ്ടപ്പേര് തിരുത്തിയോ എന്നും അന്വേഷിക്കും. ലാൻഡ് റവന്യു അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഭൂമിയിടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കേസ്. എറണാകുളം അങ്കമാലി അതിരൂപതയുടേതായിരുന്നു ഭൂമി. സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയത്. വിവാദ ഭൂമിയിടപാടിൽ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ നേരിടണമെന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസിൽ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.കർദിനാൾ ആലഞ്ചേരിയ്ക്ക് പുറമെ സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദർ ജോഷി പുതുവ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവർക്കെതിരെയും കേസുണ്ട്. കേസിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകളാണ് നിലവിലുള്ളത്. ഭൂമി വാങ്ങിയ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആണെന്ന് മുൻ പ്രൊക്യുറേറ്റർ ഫാദർ ജോഷ് പുതുവ നിർണായക മൊഴി നല്കിയിരുന്നു.

വിവാദ ഭൂമിയിടപാട്; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

0 Comments

Leave a comment