/uploads/news/news_ദേശീയ_പാതാ_നിർമ്മാണം:_കോൺക്രീറ്റ്_മതിലുക..._1707398878_3036.jpg
POLITICS

ദേശീയ പാതാ നിർമ്മാണം: കോൺക്രീറ്റ് മതിലുകൾക്കു പകരം തൂണുകളിൽ എലിവേറ്റഡ് ഹൈവേ; കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണം; നിഥിൻ ഗഡ്കരിക്ക് നിവേദനം


കണിയാപുരം - ന്യൂഡൽഹി: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടു കണിയാപുരം ടൗൺഷിപ്പ് പ്രദേശത്ത് കോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിനു പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നും കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ടു കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ (കെ.ഡി.ഒ) കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേ വികസന മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി.

കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച് റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി, നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് ചർച്ച നടത്തിയതായി നിവേദക സംഘം അറിയിച്ചു. കൂടാതെ കണിയാപുരത്തിന്റെ ആവശ്യങ്ങളിൽ ഉടനടി പരിഹാരമുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതായും
വേണ്ട നടപടികളുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായും സമരസമിതി നേതാക്കൾ അറിയിച്ചു.

കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് തോട്ടിൻകര, ലീഗൽ അഡ്വൈസർ അഡ്വ: നിസാം, ജനറൽ കൺവീനർ എം.കെ.നവാസ്, സജീർ മെൻസിറ്റി, വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ്, ഷാജു കരിച്ചാറ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

നൗഷാദ് തോട്ടിൻകര, ലീഗൽ അഡ്വൈസർ അഡ്വ: നിസാം, ജനറൽ കൺവീനർ എം.കെ.നവാസ്, സജീർ മെൻസിറ്റി, വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ്, ഷാജു കരിച്ചാറ എന്നിവരാണ് ഡൽഹിയിലെത്തിയത്

0 Comments

Leave a comment