/uploads/news/2360-IMG_20211016_155024.jpg
KERALA

സംസ്ഥാനത്ത് മഴ അതിശക്തം; തെക്കൻ കേരളത്തിൽ വ്യാപക നാശം; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായതോടെ തെക്കൻ കേരളത്തിൽ വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടിയിലായ കൂട്ടിക്കൽ അടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ചു. സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമായ നിലയിലെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ അതിശക്തം; തെക്കൻ കേരളത്തിൽ വ്യാപക നാശം; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ

0 Comments

Leave a comment