പെരുമാതുറ: തീരദേശ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിൽ തീരദേശ ഹൈവേ ആക്ഷൻ കൗൺസിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. ജനങ്ങളോട് സർക്കാർ അന്യായവും അക്രമപരവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും തീരദേശ ഹൈവേ വികസനത്തിൽ ജനങ്ങൾ ആശങ്കയിലാണെന്നുമാണ് ആക്ഷൻ കൗൺസിലിൻ്റെ പരാതി. തീരദേശ ഹൈവേ ആക്ഷൻ കൗൺസിലിനു വേണ്ടി ചെയർമാൻ എഡ്വേർഡ് പേരെര, ജനറൽ കൺവീനർ ഫസിൽഹഖ് എന്നിവരാണ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
14 മീറ്റർ വീതി ആവശ്യമുള്ള റോഡിനു നിലവിൽ 12.5 മീറ്റർ വീതിയാണ് ഉള്ളത്. ബാക്കി 1.5 മീറ്റർ മാത്രമേ വേണ്ടിവരുന്നുള്ളു. എന്നാൽ അന്യായമായി അധികം ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള നടപടികളുമായി അധികൃതർ മുൻപോട്ടു പോവുകയാണ്. മാത്രവുമല്ല റോഡിന്റെ ഇരുവശത്തും ഭൂമി നഷ്ടപെടുന്നവർക്കുള്ള നഷ്ടപരിഹാര പാക്കേജിനെ കുറിച്ചും യാതൊരുവിധ അറിയിപ്പുകളും ഇതുവരെ നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
കൂടാതെ ആൾതാമസമില്ലാത്ത വീടുകളിൻ മതിൽ ചാടിക്കടന്നും അതിക്രമിച്ചു കയറിയുമാണ് റോഡിന്റെ അതിരു നിശ്ചയിക്കുന്ന കല്ലിടൽ നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് തീരദേശ ഹൈവേ ആക്ഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
ആൾതാമസമില്ലാത്ത വീടുകളിൻ മതിൽ ചാടിക്കടന്നും അതിക്രമിച്ചു കയറിയുമാണ് റോഡിന്റെ അതിരു നിശ്ചയിക്കുന്ന കല്ലിടൽ നടത്തിയിട്ടുള്ളതെന്ന് തീരദേശ ഹൈവേ ആക്ഷൻ ജില്ലാ കളക്ടർക്ക് പരാതിയിൽ പറയുന്നു




0 Comments