/uploads/news/news_സംസ്ഥാനത്ത്_നാല്_ദിവസം_തീവ്രമഴ_മുന്നറിയി..._1659265161_6153.jpg
WEATHER

സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ മുന്നറിയിപ്പ്; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തീവ്രമഴയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ ശക്തമായ മഴയുണ്ടാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രാദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്.

വ്യാഴാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായിരിക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും. പിന്നീട് വടക്കൻ കേരളത്തിലും മഴ കനക്കും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.

0 Comments

Leave a comment