featured_സൈബര്‍_ഇടവും_സ്ത്രീകളും;_കുറ്റകൃത്യങ്ങളും_നിയമ_നടപടികളും__1634813296_9637.png
Local

സൈബര്‍ ഇടവും സ്ത്രീകളും; കുറ്റകൃത്യങ്ങളും നിയമ നടപടികളും

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ്. അറിവിനും ജോലിക്കും ആശയവിനിമയത്തിനും അതിവേഗ വിവര കൈമാറ്റങ്ങള്‍ക്കുമെല്ലാം അടിസ്ഥാനമാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇതിലൊരു വിഭാഗം ജനത ഇന്റര്‍നെറ്റ് അഥവാ സൈബര്‍ ഇടങ്ങളെ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു.കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലൈയുള്ള ഒരു ഡിജിറ്റല്‍ ഡിവൈസിന്റെ സഹായത്തോടെ ഏതൊരാള്‍ക്കും സൈബര്‍ ഇടത്തില്‍ കുറ്റകൃത്യം അജ്ഞാതമായി (Anonymously) ചെയ്യാനാകും. കുറ്റം ചെയ്യുന്ന ആളുടെ ഇടത്തില്‍ പ്രതി പൂര്‍ണ്ണ സ്വതന്ത്രനാണ്. എത്രവലിയ സാങ്കേതികവിദ്യ ഉപയോഗിച്ചാലും അയാളെ കണ്ടെത്താനാകണമെന്നില്ല. ഹാക്കര്‍മാര്‍ ഇങ്ങനെയാണ് ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നത്. സൈബര്‍ സ്‌പേസില്‍ എന്ത് ചലനമുണ്ടായാലും അത് ഡിജിറ്റല്‍ രൂപത്തില്‍ രേഖപ്പെടുത്തപ്പെടും. ഇത് ഡിജിറ്റല്‍ തെളിവുകളായി പരിഗണിക്കപ്പെടാംസ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നേര്‍ചിത്രമാണ് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമവും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ നല്ലൊരു പങ്ക് സൈബര്‍ കുറ്റകൃത്യങ്ങളാണ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നേര്‍ചിത്രമാണ് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമവും.

0 Comments

Leave a comment