കാസർകോട്: ബിഗ് ബോസ് മലയാളം സീസൺ 1 താരവും മോഡലുമായ ഷിയാസ് കരീമിന് എതിരെ പൊലീസ് കേസ്. യുവതി നൽകിയ പീഡന പരാതിയുടെ പേരിൽ കാസർകോട് ചന്തേര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ചന്തേര എസ് ഐ വൺഇന്ത്യ മലയാളത്തോട് സ്ഥിരീകരിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി എന്നാണ് പ്രാഥമികഘട്ടത്തിൽ അറിയാൻ കഴിയുന്നത്. എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇതിനിടെയാണ് ഷിയാസ് കരീമുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ അരങ്ങേറ്റ സീസണിൽ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായാണ് ഷിയാസ് കരീം എത്തുന്നത്. ഇത് വഴി ഫൈനലിസ്റ്റുകളിൽ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
മോഡലിംഗിലൂടെയാണ് മിനി സ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജികിലും പങ്കെടുത്തിരുന്നു. തന്റെ ഫിറ്റ്നസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന് വേണ്ടി മോഡലായിട്ടുണ്ട്. ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018' - ൽ ആദ്യ അഞ്ച് പേരിൽ ഒരാളായിരുന്നു.
മിസ്റ്റർ ഫോട്ടോ മോഡൽ 2018, പോപ്പുലാരിറ്റി മോഡൽ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. വിവിധ ഫാഷൻ ഷോകളിൽ ജഡ്ജായും ഫാഷൻ ഗ്രൂമറായും ഷിയാസ് എത്തിയിട്ടുണ്ട്. ക്യാപ്റ്റൻ, വീരം, സാൽമൺ എന്നീ ചിത്രങ്ങളിലും ഷിയാസ് കരീം അഭിനയിച്ചിട്ടുണ്ട്.
പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
0 Comments