/uploads/news/news_പഴയത്_പോലെ_പത്രവായന_വളരെ_പ്രധാനമാണ്_എന്ന..._1738466596_6282.jpg
Events

പഴയത് പോലെ പത്രവായന വളരെ പ്രധാനമാണ് എന്ന തോന്നൽ ഇന്ന് ഇല്ലാ - ഐ ബി സതീഷ് MLA


കാട്ടാക്കട:

പഴയത് പോലെ പത്രവായന വളരെ പ്രധാനമാണ് എന്ന തോന്നൽ ഇന്ന് ഇല്ലാതെ പോകുന്നു.അതിനു മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയും മുൻവിധികളും കൂടെ കാരണമാകുന്നില്ലേ എന്ന് പരിശോധിക്കണമെന്ന് ഐ ബി സതീഷ് എംഎൽഎ.കാട്ടാക്കട പ്രസ്ക്ലബ് വാർഷിക പൊതുയോഗം കാട്ടാക്കട വിസ്മയ ബൺക്വിറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഐബി സതീഷ്.ഒരു വാർത്ത എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കണം ഈ വാർത്ത എഴുതാതെ ഇരിക്കാൻ പാടുണ്ടോ എന്നതും വിശകലനം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമത്തിൻ്റെ കടന്നു.വരവോടെ വന്ന തട്ട് ഏതു സ്ഥാപിത താൽപര്യത്തെയും ഏതു തരത്തിലും അഭിലാഷങ്ങളുടെയോ പ്രശസ്തിയുടെയോ പേരിൽ ഏതു വാർത്തും സത്യമാക്കാം എന്ന കാലഘട്ടത്തിലൂടെ നമ്മൾ കടന്നു പോകുമ്പോ.വല്ലാത്ത ബലാബലത്തിൻ്റെ ഘട്ടമാണ് നമ്മൾ നേരിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാധ്യമ പ്രവർത്തകൻ എംജി അനീഷ്.പറഞ്ഞു.

ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎയ്ക്ക് പ്രത്യേക ഉപഹാരം പ്രസിഡൻ്റ് ടിഎസ് ചന്ദ്രനും, എംജി അന്വേഷിനുള്ള ഉപഹാരം രക്ഷാധികാരി സുനിൽകുമാറും,ശിവ മുരളിക്ക് ട്രഷറർ വിനോദ് ചിത്തും ഉപഹാരം നൽകി.

കാട്ടാക്കട പ്രസ്ക്ലബ് പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ,സെക്രട്ടറി ശിവ കൈലാസ്, ട്രഷറർ വിനോദ് ചിത് , വൈസ് പ്രസിഡൻ്റ് രാഗീഷ് രാജ,ടി എസ് ചന്ദ്രൻ ,പി എസ് പ്രഷീദ്,തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും,സമ്മാന വിതരണവും, മിമിക്രി നാടൻ പാട്ട് കലാകാരൻ ശിവ മുരളിയുടെ വൺമാൻ ഷോയും നടന്നു

പഴയത് പോലെ പത്രവായന വളരെ പ്രധാനമാണ് എന്ന തോന്നൽ ഇന്ന് ഇല്ലാ - ഐ ബി സതീഷ് MLA

0 Comments

Leave a comment