/uploads/news/news_കോട്ടയത്ത്_അമിതവേ​ഗതയിൽ_വന്ന_ബൈക്ക്_ടോറസ..._1685031961_1506.jpg
ACCIDENT

കോട്ടയത്ത് അമിതവേഗതയിൽ വന്ന ബൈക്ക് ടോറസ് ലോറിയിലിടിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം


കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ ബൈക്കപകടത്തിൽ 3 യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂക്ക് (20) എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ കൊച്ചാലുംചുവട്ടിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

അമിതവേ​ഗതയിലായിരുന്ന ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അമിതവേ​ഗതയിലായിരുന്ന ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

0 Comments

Leave a comment