/uploads/news/news_തെരുവുനായ_കുറുകെ_ചാടി;_ബൈക്ക്_നിയന്ത്രണം..._1764228647_2353.jpg
ACCIDENT

തെരുവുനായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് മരിച്ചു


കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്‌കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ് അജിത ദമ്പതികളുടെ മകന്‍ കെ വി അഖിലാണ്(26)മരിച്ചത്. പഴയങ്ങാടി കണ്ണപുരം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാര്‍ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അഖില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു

കീച്ചേരി ചിറക്കുറ്റി എകെജി സാംസ്‌കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ് അജിത ദമ്പതികളുടെ മകന്‍ കെ വി അഖിലാണ്(26)മരിച്ചത്

0 Comments

Leave a comment