പാലക്കാട്: ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പതിവ് പോലെ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ചേലക്കരയില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ യുആർ പ്രദീപും പാലക്കാട് സി കൃഷ്ണകുമാറുമാണ് മുന്നില്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും മുന്നിട്ട് നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ക്കൊപ്പം ഹോം വോട്ടുകളും എണ്ണിത്തുടങ്ങിയിട്ടുണ്ട്. അതിശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മുപ്പതിലേറെ വോട്ടുകള്‍ ലീഡ് നേടിയാണ് സി കൃഷ്ണകുമാർ മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാ സ്ഥാനത്ത് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് രണ്ടാം സ്ഥാനത്ത്. ചേലക്കരയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ സാധിച്ചത് എല്‍ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനും എല്‍ ഡി എഫിനും ആശ്വാസകരമാണ്.
പാലക്കാട് ബിജെപി മുന്നില്‍; ചേലക്കര എല്‍ഡിഎഫും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും
0 Comments