ചെന്നൈ: വിവാഹമോചന വാർത്തകൾക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആർ. റഹ്മാൻ. എ.ആർ. റഹ്മാനും ഭാര്യ സൈറയും വേർപിരിയാൻ പോകുകയാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ അദ്ദേഹം പ്രതികരിച്ചത്. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വേർപിരിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവർക്കുമിടയിലെ വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം രണ്ടുപേരും അകന്നു പോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാർത്താ കുറിപ്പിലുണ്ടായിരുന്നു. 29 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നത്. 1995-ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എ.ആർ. അമീൻ എന്നിവരാണ് മക്കൾ.
പരസ്പരസ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാർത്താക്കുറിപ്പിലുണ്ടായിരുന്നു. 29 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നത്.
0 Comments