മംഗലപുരം, തിരുവനന്തപുരം: തോന്നയ്ക്കൽ എ.എൻ.സി.ടി മൗലാന അബുൽ കലാം ആസാദ് മോസ്ക് ലൈബ്രറി മദ്രസ കമ്മിറ്റി റമളാൻ സന്ദേശ പ്രഭാഷണവും, പെരുന്നാൾ കിറ്റ് വിതരണവും സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ഉലമാ കൗൺസിൽ കെ.എം.ജെ.യു.സി ചെയർമാൻ അൽഹാജ് ബദറുദ്ദീൻ മൗലവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തിരുവനന്തപുരം ടെക്നോപാർക്ക് മേടവാതുക്കൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി അൽ ഹാഫിസ് അർഷദ് അൽ ഖാസിമി ഉത്ഘാടനം ചെയ്തു.

എ.എൻ.സി.ടി ജനറൽ സെക്രട്ടറി തോന്നയ്ക്കൽ സബീർ അൽ മനാരി സ്വാഗതം പറഞ്ഞു. വിവിധ മസ്ജിദുകളിൽ സേവനമനുഷ്ടിക്കുന്ന അർഹരായ ഉസ്താദുമാർക്കും മുഅദിൻമാർക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരം ചെയ്തു. മൗലവി ത്വാഹ അൽ ഖാസിമി, തോന്നയ്ക്കൽ നസീർ മൗലവി, മൗലവി റഈസുൽ ഹിശാമി, സിയാദ് മൗലവി, അൽ ഹാഫിസ് റാസി മൗലവി എന്നിവർ സംസാരിച്ചു.
വിവിധ മസ്ജിദുകളിൽ സേവനമനുഷ്ടിക്കുന്ന അർഹരായ ഉസ്താദുമാർക്കും മുഅദിൻമാർക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരം ചെയ്തു





0 Comments