/uploads/news/news_ആത്മഹത്യകളില്‍_ആടിയുലഞ്ഞ്_ഇന്ത്യന്‍_സൈന്..._1694258050_8331.png
DEFENCE

ആത്മഹത്യകളില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ സൈന്യം; കാരണം കണ്ടെത്താന്‍ ആഭ്യന്തരമന്ത്രാലയം

ലോകത്തിലെ ഏറ്റവും വലിയ സായുധ സേനകളിലൊന്നായ ഇന്ത്യന്‍ സൈന്യത്തില്‍ അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകളില്‍ അടിയുലഞ്ഞ് ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫിന്റെ കീഴില്‍ അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകളാണ് ആഭ്യന്തരമന്ത്രാലയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സിആര്‍പിഎഫിന്റെ കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് വരുന്ന 10 പട്ടാളക്കാരാണ് കഴിഞ്ഞ 23 ദിവസത്തിനിടെ ജീവനൊടുക്കിയത്. ഇതോടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഉന്നതനേതൃത്വം അന്വേഷണം ആരംഭിച്ചു.

2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 194 പേരാണ് സേനയില്‍ ജീവനൊടുക്കിയത്. സ്പെഷ്യലൈസ്ഡ് വിംഗ്, ആന്റി-നക്സ യൂണിറ്റ് കോബ്ര, ജമ്മു കശ്മീര്‍ യൂണിറ്റിലെ പുല്‍വാമ, ശ്രീനഗര്‍ എന്നിവിടങ്ങളിലുള്ളവര്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ്, എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജീവനൊടുക്കിയത്. ഇന്‍സ്പെക്ടര്‍ റാങ്ക് മുതല്‍ കോബ്ര ഫോഴ്സ് റാങ്കിലുള്ളവര്‍ വരെ ജീവനൊടുക്കിയവരിലുണ്ട്.അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകളില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ആശങ്ക അറിയിച്ചിട്ടുണ്ട്.

ആത്മഹത്യകള്‍ തടയുന്നതിന് സൈന്യത്തിന് സൂപ്പര്‍ വൈസിംഗ് ഓഫീസര്‍ക്ക് കൂടുതല്‍ ചുമതലകള്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇത്തരം മരണങ്ങള്‍ സൂപ്പര്‍വൈസിംഗ് ഓഫീസറുടെ വാര്‍ഷിക പ്രകടന പട്ടികയില്‍ പരാമര്‍ശിച്ചാല്‍ അത് അദ്ദേഹത്തിന്റെ പ്രമോഷന്‍ സാധ്യതകര്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്.

2018 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കൂടുതല്‍ പട്ടാളക്കാര്‍ ജീവനൊടുക്കിയത്. 2018ല്‍ മാത്രം ജീവനൊടുക്കിയത് 36 ജവാന്‍മാരാണ്. 40 പട്ടാളക്കാരാണ് 2019ല്‍ ജീവനൊടുക്കിയത്. 2020 ആയപ്പോഴേക്കും ജീവനൊടുക്കിയവരുടെ എണ്ണം 54 ആയി വര്‍ധിച്ചു.

2021ല്‍ 57 പട്ടാളക്കാരാണ് ജീവനൊടുക്കിയത്. 2022ല്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 43 പേരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. ഈ വര്‍ഷം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 10 പട്ടാളക്കാരാണ് സ്വയം ജീവനൊടുക്കിയത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സിആര്‍പിഎഫില്‍ ആത്മഹത്യ ചെയ്ത 34 മരണങ്ങളില്‍ 30% കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണെന്നും മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നു.
 
0 Comments

Leave a comment