തിരുവനന്തപുരം: 2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.
രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ.2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം.
മുൻകാലത്ത് പ്രവർത്തിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥരുടേയും ഇപ്പോൾ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും മികച്ച പ്രവർത്തന ഫലമായാണ് ഈ അവാർഡിന് അർഹരായതെന്ന് സിഐ പത്മരാജൻ പറയുന്നു.സാധാരണക്കാരെ
സംബന്ധിച്ചിടത്തോളം പരാതികൾ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് കാര്യം. കേസുകൾ പരിഹരിക്കുന്ന രീതി, കേസുകൾ കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് പരിഗണിച്ചത്. ഏറ്റവും നല്ല സ്‌റ്റേഷനെന്ന നിലയിലാണ് വിവരങ്ങൾ നൽകിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ പരാതികൾ പ്രത്യേകമായി പരിഗണിക്കാറുണ്ട്. പോക്സോ കേസുൾപ്പെടെ സമബന്ധിതമായി
തീർപ്പാക്കാറുണ്ടെന്നും സിഐ പത്മരാജൻ പറഞ്ഞു.ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബഹുമതി സമ്മാനിക്കും.
രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ.
0 Comments