/uploads/news/news_ശ്രീനേത്ര_post_graduate_ഇൻസ്റ്റിറ്റ്യൂട്..._1694848090_188.jpg
EDUCATION

ശ്രീനേത്ര post graduate ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം : ശ്രീനേത്ര post graduate ഇൻസ്റ്റിറ്റ്യൂട്ട്  കേന്ദ്ര വിദേശകാര്യ,  പാർലിമെന്ററി വകുപ്പ് മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ  DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി നടന്ന ചടങ്ങിൽ
കൂടുതൽ വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടനം ചെയ്‌തു കൊണ്ട് മന്ത്രി പറഞ്ഞു. 2030ഓടെ ലോകത്താകമാനം 1.8 കോടി ആരോഗ്യപ്രവർത്തകരുടെ ആവശ്യമുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിൽ രാജ്യത്തിന് വലിയ പങ്കു വഹിക്കാനാകുമെന്നും കൂടുതൽ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ ആ ലക്ഷ്യം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്താകമാനം സർക്കാർ, സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനങ്ങളിലാണ് നാഷണൽ ബോർഡിന്റെ ഡി.എൻ.ബി പഠന സൗകര്യമുള്ളത്. എം.ബി.ബി.എസ് ബിരുദം നേടിയവർക്ക് ദേശീയതലത്തിൽ നടക്കുന്ന നീറ്റ് പി.ജി എൻട്രൻസ് എക്‌സാമിന്റെ അടിസ്ഥാനത്തിലാണ് ഡി.എൻ.ബി പ്രവേശനം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ നേത്രപരിചരണത്തിനൊപ്പം ഒഫ്താൽമോളജി വിദ്യാഭ്യാസ രംഗത്തും മികച്ച സംഭാവന നൽകാൻ ശ്രീനേത്രക്കു കഴിയുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ പറഞ്ഞു.

അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ്, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് മുൻ പ്രസിഡന്റ് ഡോ. അരൂപ് ചക്രബർത്തി, നഗരസഭാ കൗൺസിലർ പി.വി.മഞ്ജു, തിരുവനന്തപുരം ഓഫ്താൽമിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. മിനു മാത്തൻ, ശ്രീനേത്ര ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ എന്നിവർ പ്രസംഗിച്ചു.

ശ്രീനേത്ര post graduate ഇൻസ്റ്റിറ്റ്യൂട്ട് വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment