/uploads/news/news_വാസ്തു_നോക്കാതെ_കെട്ടിയതുകൊണ്ടാണ്_നിയമസഭ..._1694691036_5953.png
KERALA

വാസ്തു നോക്കാതെ കെട്ടിയതുകൊണ്ടാണ് നിയമസഭയിൽ എപ്പോഴും വഴക്ക്; ഗൗരി ലക്ഷ്മി ഭായ്


തിരുവനന്തപുരം: വാസ്തു നോക്കാതെ നിർമിച്ചത് കൊണ്ട് കേരള നിയമസഭയിൽ എന്നും വഴക്കാണ് എന്ന് തിരുവിതാംകൂർ രാജകുടുംബാം​ഗമായ അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ്. കേരളത്തിൽ തന്നെ ഒരു സ്ഥാപനമുണ്ട്, ആ സ്ഥാപനം ആ സ്ഥാപനം വാസ്തു നോക്കാതെ നിർമ്മിച്ചതാണ് എന്ന് പറഞ്ഞായിരുന്നു പേര് എടുത്ത് പറയാതെയുള്ള ​ അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം.

കൂടുതൽ ഞാൻ പറയുന്നില്ല, ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കുമെന്നും അവർ പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തു വിദ്യാ ​ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാ​ഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്. ബുധനാഴ്ച അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിൽ ആണ് പരിപാടി നടന്നത്.


വാസ്തുവിനെ പറ്റി മോശമായി പറയുന്ന ആളുകളുമുണ്ട്. അത് അവരുടെ ഇഷ്ടം. കൂടുതൽ പറയൂല.. കേരളത്തിൽ തന്നെ ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തുനോക്കാതെ നിർമിച്ചതാണ് അത് കെട്ടിയപ്പോ തൊട്ട് ഇന്നേവരെ അവിടെ വഴക്കല്ലാതെ എന്തെങ്കിലും നടന്നതെന്ന് സംശയമാണ് ..അന്ന് തൊട്ട് ഇന്നേവരെ, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

'കൂടുതൽ ഞാൻ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കും. എന്താണ് അവിടെ നടക്കുന്നത്. എന്നും ബഹളം സാധനങ്ങൾ വലിച്ചെറിയുന്നു, ചിലർ ടേബിളിൽ കയറി ഡാൻസ് കളിക്കുന്നു. വാസ്തുവിന് വിരോധമായി ചെയ്തിട്ട് അങ്ങനെ എന്തെല്ലാമാണ് നടക്കുന്നത്. പണ്ഡിതന്മാർക്ക് മൗനമാണ് ഭൂഷണമെന്ന ചൊല്ലുണ്ട്. ഞാൻ ഒരു പണ്ഡിതയൊന്നുമല്ല, എന്നാലും അതാണ് നല്ലത്, അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.


 

പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാ​ഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്

0 Comments

Leave a comment