/uploads/news/news_അമിത_ലഹരി_ഉപയോഗം;_വീട്ടിൽ_തനിച്ച്_താമസിച..._1692422231_6681.jpg
Local

അമിത ലഹരി ഉപയോഗം; വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവാവ് മരിച്ചു


കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. കണിയാപുരം പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ച ജസീം വീട്ടിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോൾ, വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ജസീം തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മാതാവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ജസീം താമസിച്ചിരുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലഹരിയുടെ അമിത ഉപയോഗമാണ് മരണകാരണമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

0 Comments

Leave a comment