/uploads/news/news_കണ്ണൂരില്‍_ആംബുലന്‍സിന്‍റെ_വഴിമുടക്കിയത്..._1737190406_6297.jpg
Local

കണ്ണൂരില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയത് ഡോക്ടര്‍; പോലീസ് കേസെടുത്തു


കണ്ണൂര്‍: എരഞ്ഞോളിയില്‍ ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്. മോട്ടോര്‍ വാഹന വകുപ്പ് ഇയാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഡോക്ടറുടെ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചിരുന്നു.

വ്യാഴാഴ്‌ച വൈകിട്ട് 5.20ന് നായനാർ റോഡിനും പൊന്ന്യം സ്രാമ്പിക്കും ഇടയിലായിരുന്നു സംഭവം. ഹൃദ്രോഗത്തെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അത്യാസന്ന നിലയിലായ മട്ടന്നൂർ കളറോഡിലെ ടി പി ഹൗസിൽ റുഖിയ (61)യെ തലശേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോവുകയായിരുന്നു. നായനാർ റോഡിൽ എത്തിയപ്പോൾ കെഎൽ 58 എകെ 3777 നമ്പർ ഹ്യുണ്ടായ് ക്രെറ്റ കാർ വഴി നൽകിയില്ലെന്നാണ് കേസ്.

പലതവണ ഹോണ്‍ മുഴക്കി എങ്കിലും മുന്നില്‍ പോയ കാർ ആംബുലൻസിന് വഴി നല്‍കിയില്ല. അര മണിക്കൂറോളം ആംബുലൻസിന് തടസ്സം ഉണ്ടാക്കി കാർ മുന്നില്‍ തുടർന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും റുഖിയയുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ
ആംബുലൻസ് ഡ്രൈവർ മട്ടന്നൂർ നെല്ലൂന്നിയിലെ കെ ശരത്തിന്റെ പരാതിയിൽ കതിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കും പരാതി നൽകി.

ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് റുഖിയയുടെ മരണകാരണമെന്നാണ് ആരോപണം. അതേസമയം ആംബുലന്‍സിന്‍റെ സൈറന്‍ താന്‍ കേട്ടില്ലെന്നും മാര്‍ഗ തടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ല എന്നുമാണ് ഡോക്ടർ രാഹുല്‍ രാജിന്റെ വിശദീകരണം.

ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്. മോട്ടോര്‍ വാഹന വകുപ്പ് ഇയാളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.

0 Comments

Leave a comment