തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസായിരുന്നു അപകടത്തിൽപെട്ടത്. പതിനെട്ടോളം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
തിരുപുറം ആർ.സി. ചർച്ചിന് സമീപം എത്തിയപ്പോൾ ബസിന്റെ റേഡിയേറ്ററില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവർ ബസ് സമീപത്ത് ഒതുക്കിനിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസ് മുഴുവൻ തീ പടർന്നു പിടിക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിൽനിന്നും പൂവാറിൽനിന്നും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മുരഹര ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുരഹര ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂർണമായും കത്തിനശിച്ചു.





0 Comments