തിരുവനന്തപുരം: വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു(23), മകൻ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ അഞ്ജു മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്.
ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് പുത്തൻതോപ്പിലെ വീടിനുള്ളിലെ കുളിമുറിയിൽ ഇരുവരെയും സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ അഞ്ജു മരിച്ചു.
അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു രാജു ജോസഫുമായി വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവിന്റെ വിവാഹം. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം
ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
0 Comments