/uploads/news/news_ദേശീയപതാകയുടെ_നിറത്തിൽ_48_കോഴികളെ_മസാലതേ..._1692280870_1332.jpg
Local

ദേശീയപതാകയുടെ നിറത്തിൽ 48 കോഴികളെ മസാലതേച്ച് ചുട്ടു; യൂട്യൂബർക്കെതിരെ കഴക്കൂട്ടം പോലീസിൽ പരാതി


കഴക്കൂട്ടം: സ്വാതന്ത്ര്യദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാലതേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂട്യൂബർക്ക് എതിരെ പരാതി. പ്രമുഖ യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ.എസ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും, ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് പൊതുവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.

 “സ്വാതന്ത്രക്കോഴി ചുട്ടത്” എന്ന പേരിൽ യൂട്യൂബ് ചാനലിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.  കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു.എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. സംഭവത്തിൽ പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന്‌ പൊലീസ് പറഞ്ഞു.

 

ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു.എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു.

0 Comments

Leave a comment