തിരുവനന്തപുരം: തൃശൂർ പൂര നഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂട പോകാൻ ആകുമായിരുന്നില്ല. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. എന്നാൽ ഗുണ്ടകൾ കാർ ആക്രമിച്ചു. ആ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ട് ആണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് ചോദിച്ചു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ, തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാൻ. 15 ദിവസം ഞാൻ കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കൾ ആയിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നുമായിരുന്നു തൃശൂർ പൂരത്തിൽ ആംബുലൻസിൽ വന്നിറങ്ങിയ സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.
പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.
0 Comments