കൊച്ചി: സിനിമാസംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് ഇന്ന് ഉച്ചയ്ക്കുശേഷം ഹൃദയാഘാതം ഉണ്ടായത്. നിലവിൽ അത്യാഹിത വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സിദ്ദിഖിന്റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആശുപത്രിയിലെത്തി. ലാൽ, ബി.ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.
നിലവിൽ അത്യാഹിത വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
0 Comments