/uploads/news/news_സ്കൂൾ_കെട്ടിടം_മദ്യപാനകേന്ദ്രമാക്കി;നാല്..._1730698781_5016.jpg
Local

സ്കൂൾ കെട്ടിടം മദ്യപാനകേന്ദ്രമാക്കി;നാല് യുവാക്കള്‍ അറസ്റ്റില്‍


iമണ്ണന്തല: സ്കൂൾ കെട്ടിടം മദ്യപാന കേന്ദ്രമാക്കിയ 4 യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം മണ്ണന്തല ഗവ. ഹൈസ്കൂളിലെ ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച താല്ക്കാലിക ക്ലാസ് മുറികളില്‍ മദ്യപിച്ച പ്രതികളെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി സമയങ്ങളില്‍ മദ്യപിച്ച ശേഷം കുപ്പികളും, ഭക്ഷണ അവശിഷ്ടങ്ങളും ലഹരി വസ്തുക്കളും ഓഡിറ്റോറിയത്തില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു ഇവരുടെ പതിവ്.

മണ്ണന്തല സ്വദേശികളായ സൂരജ്, വിഷ്ണു, പാതിരപ്പള്ളി സ്വദേശികളായ വിഷ്ണുകുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്കൂളില്‍ ക്ലാസ് നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കും വിധമാണ്, ഇവര്‍ ക്ലാസ് മുറികള്‍ മദ്യപിക്കാന്‍ ഉപയോഗിച്ചിരുന്നത്. രാത്രി മദ്യപാന ശേഷം ഗ്ലാസും ഒഴിഞ്ഞ കുപ്പിയും, ഭക്ഷണ അവശിഷ്ടവും, സിഗരറ്റു കുറ്റിയും അടക്കം സ്കൂളിലെ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലും ഉപേക്ഷിച്ച് മടങ്ങും.

രാവിലെ സ്കൂളില്‍ എത്തുന്ന അധ്യാപകര്‍ക്ക് കുപ്പിയും ഗ്ലാസും ആഹാര അവശിഷ്ടങ്ങളും ക്ലാസ്സ് മുറിയിൽ നിന്ന് മാറ്റി വൃത്തിയാക്കലാണ് ആദ്യ ജോലി. സഹികെട്ട് പോലീസിൽ പരാതി നല്‍കിയതോടെയാണ് സിസിടിവിയും വാഹനങ്ങളും പരിശോധിച്ച് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. സ്കൂളില്‍ ചുറ്റുമതില്‍ ഇല്ലാത്തതാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് അധ്യാപകരും പിടിഎയും വ്യക്തമാക്കുന്നത്.

രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ലഹരി ഉപയോഗിക്കാനായി സ്കൂള്‍ കെട്ടിടം ഉപയോഗിക്കുന്നതായി നേരത്തെയും പരാതി ഉണ്ടായിരുന്നു. മുന്‍പും സമാനമായ രീതിയില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് സ്കൂളിനുള്ളില്‍ കയറി മദ്യപിച്ചതെന്നാണ് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. 

മണ്ണന്തല സ്വദേശികളായ സൂരജ്, വിഷ്ണു, പാതിരപ്പള്ളി സ്വദേശികളായ വിഷ്ണുകുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

0 Comments

Leave a comment