കൽപ്പറ്റ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും, സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും, വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കെതിരെ ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ്. സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സി.പി.എം പ്രവർത്തകനായ പ്രസാദ് വൈത്തിരിയാണ് ഫേസ്ബുക്കിൽ വിവാദ കുറിപ്പ് ഇട്ടത്.
'കൽപ്പറ്റയിൽ ബ്ലോക്ക്, ഏതോ നാട്ടിൽ നിന്നും വന്ന് വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' 😡 എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് ഈ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരണവുമായി രംഗത്തു വന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ സി.എ. അരുൺദേവ്, തളിപ്പുഴ ബൂത്ത് കൺവീനർ പി.പി. മുഹമ്മദ് തുടങ്ങി നിരവധി പേർ പ്രസാദിനെതിരെ പോലീസ് മേധാവിക്ക് പരാതി അയച്ചു. പരാതി നൽകിയതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വരുന്ന വയനാട് ലോക്സഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുന്നോടിയായി പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസ് ദേശീയ-പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന റോഡ് ഷോയ്ക്ക് എതിരെയുള്ള വിദ്വേഷമായിരുന്നു പ്രസാദിന്റെ ഫേസ്ബുക് പോസ്റ്റിന് പിന്നിൽ എന്നാണ് സൂചന.
പരാതി നൽകിയതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
0 Comments