ഹിജ്‌റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമളാൻ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. റമളാൻ മാസത്തെ അവസാനദിനം മാനത്ത് ശവ്വാൽപിറ ഉദിക്കും. പിറ കാണുന്നതോടെയാണ് പിറ്റേന്ന് പെരുന്നാൾ ആകുന്നത്.
ഇക്കുറി ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അപൂർവമായ ഹൈബ്രിഡ് പൂർണ സൂര്യ ഗ്രഹണത്തോടെയാകും ഈ വർഷം മാസപ്പിറവി ദൃശ്യമാവുക. പതിറ്റാണ്ടുകൾക്കിടെ ഒരു തവണ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് (Hybrid Total Solar Eclipse ). ഇതിന് മുൻപ് 2013 നവംബർ 3നാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് സംഭവിച്ചത്.
ഈ ഗ്രഹണ സമയം ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കില്ല. അതുകൊണ്ട് തന്നെ ചന്ദ്രന് ചുറ്റും ഒരു നേർത്ത സൂര്യരശ്മിയുടെ വളയം കാണാൻ സാധിക്കും. പൂർണ സൂര്യ ഗ്രഹണത്തിനും ആന്വൽ സോളാർ എക്ലിപ്‌സിനും മധ്യേ ഉള്ള പ്രതിഭാസമായതിനാലാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് എന്ന പേര് വന്നത്.
ഇതിന് മുൻപ് 2013 നവംബർ 3നാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് സംഭവിച്ചത്.
0 Comments