ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേയില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ഹരജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കേരളത്തിലെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ തുടരുന്നതിന് തടസമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നിലവില്‍ കേരളത്തിലെ പ്രശ്നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു. കേരളത്തിന്റെ ഹരജിയില്‍ ഇടപെടണോയെന്ന് അടുത്ത മാസം രണ്ടിന് തീരുമാനിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. എസ്ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോയെന്ന് അന്ന് നോക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
കേരളത്തിന്റെ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി





0 Comments