/uploads/news/news_ഗർഭിണിയായ_പ്ലസ്ടു_വിദ്യാർത്ഥിനി_മരിച്ച_സ..._1732692833_8265.jpg
RAPE

ഗർഭിണിയായ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ;ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍


പത്തനംതിട്ട :  തിങ്കളാഴ്ച പുലർച്ചെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. 

ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു പെണ്‍കുട്ടി അമിതമായ തോതില്‍ മരുന്ന് കഴിച്ചത്. ഇത് ആരുടെ അറിവോടെ ആണെന്നും പൊലീസ് അതെപറ്റിയും അന്വേഷിക്കുന്നുണ്ട്.

അടൂരിലെ ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

0 Comments

Leave a comment