/uploads/news/news_ഹൃദയത്തില്‍_കൂട്_കൂട്ടി_കുഞ്ഞിക്കിളി;_കേ..._1682482537_8664.jpg
SOCIAL MEDIA

ഹൃദയത്തില്‍ കൂടുകൂട്ടി കുഞ്ഞിക്കിളി; കേരളാ പോലീസിന്റെ വീഡിയോ വൈറലാകുന്നു


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ മിക്കതും പക്ഷേ വെറുതെ കണ്ടുപോകാവുന്നവ മാത്രമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റും. പ്രത്യേകിച്ച് നമ്മെ സന്തോഷിപ്പിക്കുകയോ നമ്മുടെ മുഖത്ത് ചിരി വിടര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളവ. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കേരളാ പൊലീസാണ് അവരുടെ ഔദ്യോഗിക പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചത്. അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന ചെറിയ പക്ഷിക്ക് തീറ്റ നല്‍കുന്ന പൊലീസുകാരനെയാണ് വീഡിയോയില്‍ കാണുന്നത്. കുഞ്ഞ് പക്ഷി, ഇദ്ദേഹത്തിന്‍റെ യൂണിഫോമിലെ വിസില്‍ കോര്‍ഡിലാണ് വന്നിരിക്കുന്നത്. ഒരു വള്ളിയിലോ നേരിയ ചില്ലയിലോ വന്നിരിക്കുന്നത് പോലെയാണ് പക്ഷി ഇരിക്കുന്നത്.പൊലീസുകാരനാണെങ്കില്‍ തന്‍റെ കയ്യിലുള്ള പൂക്കളില്‍ നിന്ന് പക്ഷിക്ക് തേൻ കൊടുക്കുകയാണ്. പക്ഷി ഇത് കഴിക്കുന്നതും കാണാം. ഇവര്‍ തമ്മിലുള്ള ‘കെമിസ്ട്രി’ ശരിക്കും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പൊതുവെ പക്ഷി-മൃഗാദികള്‍ മനുഷ്യരോട് അത്ര പെട്ടെന്ന് ഇണങ്ങാറില്ല. അടുത്ത് വന്നാല്‍ പോലും ഇത്രയും സ്വതന്ത്രമായി ഇടപഴകുന്നതും വിരളമാണ്. ഈ പക്ഷിയാകട്ടെ ഭയമേതുമില്ലാതെ ഇദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്നും, കൈകളിലുമെല്ലാം നില്‍പാണ്. പോരാത്തതിന് ഒരാശങ്കയുമില്ലാതെ അദ്ദേഹം നീട്ടിയ പൂക്കളില്‍ നിന്ന് തേനും നുകരുന്നു. എങ്ങനെയാണിത് സംഭവിച്ചതെന്ന അതിശയമാണ് വീഡിയോയ്ക്ക് താഴെ ഏവരും ചോദിക്കുന്നത്. കാണാൻ ഒരുപാട് പോസിറ്റീവായൊരു കാഴ്ചയെന്നും പലവട്ടം ഇത് കണ്ടുവെന്നും കമന്‍റ് ചെയ്യുന്നവരും ഏറെ. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://fb.watch/k8nUB8sisk/

ഈ പക്ഷിയാകട്ടെ ഭയമേതുമില്ലാതെ ഇദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്നും, കൈകളിലുമെല്ലാം നില്‍പാണ്. പോരാത്തതിന് ഒരാശങ്കയുമില്ലാതെ അദ്ദേഹം നീട്ടിയ പൂക്കളില്‍ നിന്ന് തേനും നുകരുന്നു.

0 Comments

Leave a comment