കഴക്കൂട്ടം, തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഊര്‍ജ്ജസ്വലമായ ഐ.ടി എക്കോസിസ്റ്റത്തെപ്പറ്റി അറിയാനും ഐ.ടി കമ്പനികളിലെ അവസരങ്ങളില്‍ സഹകരണ സാധ്യതകള്‍ അറിയുന്നതിനുമായി കാനഡയിലെ യൂക്കോണ്‍ പ്രവശ്യയിലെ പ്രതിനിധികള്‍ പ്രീമിയര്‍ രഞ്ജ് പിള്ളയുടെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു.
മൈക്കല്‍ പ്രൊചാസ്‌ക (ഡെപ്യൂട്ടി മിനിസ്റ്റര്‍, എക്കണോമിക് ഡെവലപ്പ്‌മെന്റ്), സിയാദ് സഹിദ് (എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഓഫ് ടെക്, യൂക്കോണ്‍), വിക്ടര്‍ തോമസ് (പ്രസിഡന്റ് ആന്‍ഡ് സി.ഇ.ഒ, കാനഡ - ഇന്ത്യ ബിസ്‌നസ് കൗണ്‍സില്‍) തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കേരള ഐ.ടിയെപ്പറ്റിയും ടെക്‌നോപാര്‍ക്കിനെപ്പറ്റിയും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) സംഘത്തിന് വിശദീകരിച്ചു നല്‍കി.
തുടര്‍ന്ന് ഐ.ടി മേഖലയിലെ പ്രമുഖരുമായും ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനി നേതൃത്വവുമായും സംഘം ചർച്ച നടത്തി. ജി ടെക് സെക്രട്ടറി ആന്‍ഡ് ടാറ്റ എലക്‌സി സെന്റര്‍ ഹെഡ് ശ്രീകുമാര്‍ വി, ജി ടെക് സി.ഇ.ഒ വിഷ്ണു നായര്‍, നാസ്‌കോം ഒഫീഷ്യല്‍സ്, ടെക്‌നോപാര്‍ക്ക് സീനിയര്‍ ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സാങ്കേതിക മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു ഈ ചര്‍ച്ച. യൂക്കോണ്‍ പ്രവിശ്യയും കേരളവും പരസ്പര വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള വഴികള്‍ പര്യവേഷണം ചെയ്യുന്നതിനാല്‍ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലയില്‍ അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം.
സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലയില്‍ അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം.
0 Comments