
മൂന്നാർ: മൂന്നാറിന്റെ പ്രകൃതിഭംഗി വിനോദസഞ്ചാരികൾക്ക് ഡബിൾ ഡക്കർ ബസിലിരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവീസ് തുടങ്ങിയത്. ബസ് സർവീസിന്റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് നിർവഹിച്ചത്. നിലവിൽ മൂന്ന് സർവീസുകളാണ് ദിവസവും നടത്തുന്നത്. രാവിലെ ഏഴ് മണി, 10 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്ന സമയം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിൻ്റെ ദൈർഘ്യം.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ ഡാം, ലോക്ക്ഹാർട്ട്, മലയിൽ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും https://onlineksrtcswift.com/
ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double decker എന്ന് സേർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.

മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴെ 200 രൂപയുമാണ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബ്ൾ ഡെക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി സർവീസ് തുടങ്ങിയിരിക്കുന്നത്.

യാത്രക്കാർക്ക് കാഴ്‌ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. ബസിന്റെ മുകൾ ഭാഗത്തെയും വശങ്ങളിലെയും ഗ്ലാസ് പാനലുകൾ വഴി സഞ്ചാരികൾക്ക് കാഴ്ച ആസ്വദിക്കാം. മ്യൂസിക്ക് സിസ്റ്റം, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ ബസിലുണ്ട്. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും സംവിധാനം ചെയ്തിട്ടുണ്ട്.
https://youtube.com/shorts/K38uBeSFzi8?si=gbzc8wvVWs9w4_MP
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double decker എന്ന് സേർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.




0 Comments