കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ കഴിഞ്ഞ ഫെബ്രുവരി 27ന് ഉത്തരവിറക്കിയത്. ചൂതാട്ടത്തിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാക്കൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. റമ്മി കളി മൽസര നൈപുണ്യവുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓൺലൈൻ റമ്മി വിലക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്
0 Comments