https://kazhakuttom.net/index.php/images/news/news.jpg
POLITICS

സംസ്ഥാന ബഡ്ജറ്റ്: ജെന്‍സി- ന്യൂ ജെന്‍ ടെക്നോളജി മേഖലയ്ക്ക് 50 കോടി


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായകമാകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്. സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് മാത്രമായി 79 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ജെന്‍സി- ന്യൂ ജെന്‍ ടെക്നോളജി മേഖലയുടെ വികസനം മുന്നില്‍ക്കണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേഷന്‍ ഹബ്ബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, എഐ, റോബോട്ടിക്സ്, ഐഒടി, ഡാറ്റ സയന്‍സ്, വിആര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവയ്ക്ക് 50 കോടി രൂപയാണ് വകയിരുത്തിയത്.

സംരംഭകര്‍ക്കുള്ള ഇന്‍കുബേഷന്‍ സെന്‍ററുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി 10 കോടി രൂപ വകയിരുത്തി.

സ്പേസ് ഇക്കണോമിയുമായി ബന്ധപ്പെട്ട്  സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനും സ്പേസ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി അഞ്ച് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് സ്പെയ്സ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗുണം ചെയ്യും.

മലയാളഭാഷാ കംപ്യൂട്ടിംഗിനും പ്രാദേശിക എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനുമായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ഭാഷാപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കും.
 
പ്രമുഖ ഗവേഷണ സ്ഥാപനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളേയും ബന്ധിപ്പിക്കുന്ന റിസര്‍ച്ച് പാര്‍ക്കുകളും സെന്‍റര്‍ ഓഫ് എക്സലന്‍സുകളും സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. ഇത് ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.

പതിനായിരം പുതിയ എംഎസ്എംഇ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള 'കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന്' 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാകുന്നതിനൊപ്പം ടെക്നോ-മെന്‍റര്‍മാര്‍, മാനേജ്മെന്‍റ്-മെന്‍റര്‍മാര്‍ എന്നിവര്‍ക്കും ഇത് ഗുണകരമാകും.

മലയാളഭാഷാ കംപ്യൂട്ടിംഗിനും പ്രാദേശിക എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനുമായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ഭാഷാപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കും

0 Comments

Leave a comment