exist

Oceanos Under Water Tunnel Expo

85928 66680
Heaven plaza, Palarivattom, Kochi
nielentertainment@gmail.com
www.niel.co.in

കഴക്കൂട്ടം: 45 ദിവസം നീണ്ടു നിന്ന 'ഓഷ്യാനോസ് - 2019' അണ്ടർ വാട്ടർ ടണൽ എക്സ്പോ മാർച്ച് 11-ന് കൊടിയിറങ്ങുന്നു. ജനുവരി 25 നു തുടങ്ങി ഫെബ്രുവരി 25 നു തീരാനിരുന്ന എക്സ്പോ കാഴ്ചക്കാരുടെ ബാഹുല്യവും ആവേശവും കണക്കിലെടുത്ത് പ്രദർശനം മാർച്ച് 11 വരെ നീട്ടി വയ്ക്കുകയായിരുന്നു. 10-ാം തീയതി എക്സ്പോയുടെ വൻവിജയാഘോഷത്തിന്റെ ഭാഗമായി നീൽ എന്റർടെയ്ൻമെന്റ് ഒരു സക്സസ് പാർട്ടി സംഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ എക്സ്പോ നീട്ടി വച്ചതിന്റെ ഭാഗമായി ആദ്യ ദിവസങ്ങളിൽ ഇല്ലാതിരുന്ന ആകർഷകമായ പുതിയ മത്സ്യങ്ങൾ കൂടി കാഴ്ചക്കാർക്കായി എത്തിച്ചിട്ടുമുണ്ട്. 18 രാജ്യങ്ങളിൽ നിന്നുമായി പതിനായിരത്തിലേറെ മത്സ്യങ്ങളും കടൽ ജീവികളും അവയ്ക്കായി സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആ വാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് എക്സ്പോയിലൂടെ. ചരിത്രത്തിൽ ആദ്യമായി ഒരത്യപൂർവ്വ കാഴ്ചയുടെ നേർ ചിത്രം പണി കഴിപ്പിച്ചിരിക്കുകയാണ് നീൽ എൻറർട്ടൈയൻമെന്റ്. കേരള ടൂറിസം മേഖലയ്ക്ക് പുറമേ പൊതു വിദ്യാഭ്യാസ മേഖലയ്ക്കും എക്സ്പോ മുതൽക്കൂട്ടാണ്. സമുദ്ര പഠനം നടത്തുന്നവർക്കും ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ അറിവിന്റെ വഴിയിൽ എക്സ്പോ പ്രയോജനകരമാണ്. അനന്തപുരിയുടെ മണ്ണിൽ ആഴിയുടെ വിസ്മയം തീർത്ത് ചരിത്രത്തിന്റെ വിജയക്കൊടി പാറിച്ചു കൊണ്ട് കഴക്കൂട്ടത്ത് ടെക്നോപാർക്കിനു നേരെ എതിർവശത്തായുള്ള രാജധാനി മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് ദിനവും ആയിരങ്ങളാണ് കാഴ്ചക്കാരായെത്തുന്നത്. സാധാരണ ദിവസങ്ങളിൽ 2000 വരെ കാഴ്ചക്കാരുണ്ടാവാറുള്ള എക്സ്പോയ്ക്ക് ശനി ഞായർ ദിവസങ്ങളിൽ 4,000 ത്തിലധികം കാഴ്ചക്കാരാണുണ്ടായിരുന്നത്. എന്നാൽ എക്സ്പോ തീരാനിരുന്ന ഫെബ്രുവരി 25 നോടടുത്ത ദിവസങ്ങളിൽ എക്സ്പ്പോ കാലാവധി നീട്ടിയതറിയാതെയെത്തിയ കാഴ്ചക്കാർ 8000-ത്തിലധികമായിരുന്നു. രാവിലെ 11 മണി മുതൽ രാത്രി 9.30 വരെയാണ് എക്സ്പോയുടെ പ്രദർശനം. അണ്ടർ വാട്ടർ ടണലിനു് പുറമേ ഫുഡ് കോർട്ട്, ഷോപ്പിങ്, ഫാമിലി ഫൺഗയിംസ്, സ്റ്റേജ് പ്രോഗ്രാം എന്നിവയും സംഘാടകർ അണിയിച്ചൊരുക്കിയിട്ടുണ്ട്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി എക്സിബിഷൻ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനാണ് നീൽ എന്റർടെയ്ൻമെന്റിന്റെ സംഘാടകരായ നീൽ എന്റർടെയ്ൻമെന്റ് എം.ഡി നിമിൽ കെ.കെയുടെയും ഓപ്പറേഷൻസ് ഹെഡ് ആർച്ച ഉണ്ണിയുടെയും ആത്യന്തിക ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ കൗതുകകരമായ ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന മൊബൈൽ അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ കഴിയാതെ പോകുന്നത് വലിയൊരു നഷ്ടം തന്നെയായിരിക്കും. ഈ തിരക്കിനിടയിലും വ്യത്യസ്തവും ആകർഷകവുമായി കാഴ്ചക്കാരെ ത്രസിപ്പിക്കാനുതകുന്ന തങ്ങളുടെ മനസിലുള്ള പുതിയ പദ്ധതികളുടെ അണിയറ പ്രവർത്തനത്തിൽ കൂടിയാണ് ഇരുവരും.

All Comments

Leave a comment