സൗഹൃദവും പ്രണയവും മനുഷ്യന്റെ ജീവനെടുക്കുന്ന കാരണമായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പരീക്ഷയ്‌ക്കെത്തിയതായിരുന്നു 22 കാരിയായ നിഥിന മോള്‍. സഹപാഠിയും സുഹൃത്തുമായ അഭിഷേകിന്റെ കൊലക്കത്തിയില്‍ ജീവന്‍ നഷ്ടമാവുകയായിരുന്നു. പ്രണയമാണോ അതോ സൗഹൃദമാണോ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നത് ചോദ്യചിഹ്നമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന പ്രയോഗം പലയിടത്തും കണ്ടിരുന്നു. പ്രിയപ്പെട്ടവന്റെ/അവളുടെ ജീവനൊടുക്കാനുള്ള ലൈസന്‍സല്ല പ്രണയം. സ്വന്തമായ അഭിപ്രായവും തീരുമാനങ്ങളും ആഗ്രഹങ്ങളുമെല്ലാമുള്ളവരാണ് പെണ്‍കുട്ടികള്‍. സ്‌നേഹമെന്നത് വിധ്വേയത്വമല്ലെന്ന് യുവതലമുറ മനസ്സിലാക്കണം
സൗഹൃദവും പ്രണയവും മനുഷ്യന്റെ ജീവനെടുക്കുന്ന കാരണമായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്.
0 Comments