വാക്സിൻ കയറ്റുമതി കച്ചവടമാകരുത്അദൃശ്യ പടയാളികളായി വിലസുന്ന കോവിഡ് മഹാമാരിയെ ചെറുക്കാൻ അതിവേഗ വാക്സിനേഷൻ ഒന്നുമാത്രമാണ് പോംവഴി. എല്ലാവരും സുരക്ഷിതരാകാതെ ആരും ഒറ്റയ്‌ക്ക് സുരക്ഷിതരാവുകയില്ല. അപ്പോൾ, എവിടെയും വാക്സിൻ എത്തണമെന്നതിൽ സംശയമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ, നിർത്തിവച്ച വാക്സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ രാജ്യം പ്രയാസത്തിലാകും. രാജ്യത്തെ വാക്സിനേഷന്റെ വേഗം വർധിപ്പിക്കുകയും അതിനാവശ്യമായ ഡോസ് ഉറപ്പാക്കുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്. ഉൽപ്പാദനം വർധിപ്പിക്കുകയും വിതരണത്തിൽ താളപ്പിഴ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇത് കേവലം അവകാശവാദംമാത്രം ആയിക്കൂടാ. മാനുഷിക പരിഗണനയിൽ കയറ്റുമതി ആകാമെങ്കിലും അതിൽ ഔഷധക്കമ്പനികളുടെ വാണിജ്യതാൽപ്പര്യങ്ങളോ മറ്റ് സമ്മർദങ്ങളോ കടന്നുകൂടാൻ പാടില്ല. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി'ന്റെ ഉച്ചകോടി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ കയറ്റുമതി തീരുമാനം എന്നതുകൊണ്ടാണ് ഇത് ചൂണ്ടിക്കാട്ടേണ്ടിവരുന്നത്. പ്രധാനമന്ത്രി മോദി അമേരിക്കയിലെത്തുന്നതിനു മുന്നോടിയായി തിരക്കിട്ട് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യക്തം.Read more: https://www.deshabhimani.com/editorial/vaccine-export-from-india/971304
വാക്സിൻ കയറ്റുമതി കച്ചവടമാകരുത്
0 Comments