കേരളം സാധാരണ ജീവിതത്തിലേക്ക്, ജാഗ്രത തുടരണംകോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കിയതോടെ കേരളം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം സീറ്റുകളിൽ ആളുകളെ ഇരുത്താനാണ് അനുമതി. ബാറുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളിലും അയവുവരുത്തി. സംസ്ഥാനത്ത് 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചതോടെയാണ് കൂടുതൽ ഇളവുകൾ അനുവദിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്കും ഗുരുതര കേസുകളും കുറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര ക്കോടി ഡോസ് വാക്സിൻ നൽകാനായി. സ്‌കൂളുകളും കോളേജുകളും തുറക്കാനുള്ള മുന്നൊരുക്കങ്ങളും തുടങ്ങി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.Read more: https://www.deshabhimani.com/editorial/editorial/972427
കേരളം സാധാരണ ജീവിതത്തിലേക്ക്, ജാഗ്രത തുടരണം
0 Comments