ഓണത്തിന് മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ പൂക്കള മത്സരങ്ങളൊന്നും ഇല്ലെങ്കിലും വീടുകളില്‍ മലയാളി പൂക്കളം കളറാക്കും എന്നുറപ്പാണ്. പൂക്കളം ഒരുക്കുന്നതിന് ചില ചട്ടവട്ടങ്ങളൊക്കെ ഉണ്ട്. അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്.എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ അല്ല ഈ പൂക്കളമിടല്‍.. ചില പ്രദേശങ്ങളില്‍ അത്തം നാളില്‍ ഒരു നിര പൂക്കളമാണെങ്കില്‍ ഓരോ ദിവസം കഴിയുന്തോറും വളയങ്ങളുടെ എണ്ണം കൂടി വരും. തിരുവോണ നാളില്‍ പത്ത് വളയങ്ങളുടെ പൂക്കളമാണ് ഒരുക്കുക. പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയില്‍ തന്നെ വേണം എന്നാണ് വിശ്വാസം.
ഓണത്തിന് മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ പൂക്കള മത്സരങ്ങളൊന്നും ഇല്ലെങ്കിലും വീടുകളില്‍ മലയാളി പൂക്കളം കളറാക്കും എന്നുറപ്പാണ്. പൂക്കളം ഒരുക്കുന്നതിന് ചില ചട്ടവട്ടങ്ങളൊക്കെ ഉണ്ട്. അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്
0 Comments