KERALA

പതിനാലുകാരിയുടെ മൊഴിയില്‍ കുടുങ്ങി ആദിവാസി യു...

2019 ഒക്ടോബര്‍ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പതിനാലുകാരി നാല് മാസം ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

സൂപ്പർ - മെഗാതാരങ്ങളും മുഖ്യമന്ത്രിയും ഒറ്റ ഫ...

കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാത ചുഴ...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

'കേരളത്തിന്റെ സമാധാനവും സാഹോദര്യവും ജീവൻ കൊടു...

കേരളത്തിന്റെ അഭിമാനമായ ഈ പൊതുസാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരുമുണ്ട്. ഇവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കും.

ശിരോവസ്ത്രം ധരിച്ചില്ല, ഹിന്ദു സ്ത്രീയെ മുസ്ല...

ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

റേഷന്‍ വിതരണം ഇനി രണ്ടുഘട്ടമായി: 15വരെ മുന്‍ഗ...

നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. എന്നാൽ, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്. 15-നു മുൻപ്‌ റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നൽകില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.

കോണ്‍ഗ്രസും BJP-യും CPM-നെ പൊതുശത്രുവാക്കുന്ന...

സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്

വിപ്ലവസൂര്യൻ 100 ന്റെ നിറവിൽ

തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലോ കോളേജിന് സമീപമുള്ള മകന്റെ വസതിയിലാണ് അദ്ദേഹം. പിറന്നാളിന് ആഘോഷമില്ല. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും ഡോ.വി.വി ആശയും മരുമക്കളും പേരക്കുട്ടികളും വി.എസിനൊപ്പം വീട്ടിലുണ്ടാവും.

ഗണേഷിന് ഉദയസൂര്യന്‍; കേരള കോണ്‍ഗ്രസിന് കസേര;...

ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ചിഹ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30-നകം അപേക്ഷിക്കണം.